---
title: "പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പ സമയത്തിനകം ഏറണാകുളത്ത് ; പൂർത്തിയായ തലപ്പാടി - ചെങ്കള ആറുവരിപ്പാത ഉദ്ഘാടനം ചെയ്യും,10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടക്കും"
english_title: "Prime Minister Narendra Modi to visit Ernakulam soon"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/346940/Prime Minister Narendra Modi to visit Ernakulam soon"
published_at: "2026-03-11T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0e5914d523_1001144254.jpg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പ സമയത്തിനകം ഏറണാകുളത്ത് ; പൂർത്തിയായ തലപ്പാടി - ചെങ്കള ആറുവരിപ്പാത ഉദ്ഘാടനം ചെയ്യും,10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടക്കും

> **Lead Summary:** സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണി നടക്കുന്ന 23 റീച്ചുകളിൽ ആദ്യം പൂർത്തിയായ തലപ്പാടി - ചെങ്കള റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും.

## Article Content

സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണി നടക്കുന്ന 23 റീച്ചുകളിൽ ആദ്യം പൂർത്തിയായ തലപ്പാടി - ചെങ്കള റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും.

കൊച്ചിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവിധ വികസനപദ്ധതികളിലാണ് ഇതും ഉൾപ്പെടുന്നത്.

ദേശീയപാതയുടെ വെങ്ങളം- രാമനാട്ടുകര റീച്ചും ഇതിൽ ഉൾപ്പെടും. 39 കിലോമീറ്റർ വരുന്നതാണ് തലപ്പാടി - ചെങ്കള റീച്ച്. 1703 കോടി രൂപയുടെ പണി കരാറെടുത്ത് നടപ്പാക്കിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.

കാസർകോട് നഗരത്തിലെ കറന്തക്കാട് മുതൽ നുള്ളിപ്പാടി വരെ 29 സ്പാനും 1.13 കിലോമീറ്റർ നീളവുമുള്ള ഒറ്റ ത്തൂൺ മേൽപ്പാലം പാതയുടെ പ്രത്യേകതയാണ്. രാജ്യ ത്തുതന്നെ ബോക്സ് ഗർഡർ സംവിധാനമുള്ള ഏറ്റവും നീള മുള്ള ഒറ്റത്തൂൺ ആറുവരിപ്പാലമാണിത്.

രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനും, കേരള ധീവരസഭാ സുവർണജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും.

കലൂർ സ്റ്റേഡിയം പരിസരത്തെ പ്രത്യേകവേദിയിൽ കേന്ദ്ര സർക്കാരിന്റെ 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കലൂർ സ്റ്റേഡിയത്തിനടുത്തുനിന്ന് വേദിവരെ റോഡ്‌ഷോയുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/346940/Prime Minister Narendra Modi to visit Ernakulam soon)